കേരളത്തിലെവിടേയും കെ എസ് ആർ ടി സി വഴി ആഗസ്റ്റ് 15 വരെ സഹായമെത്തിക്കാം
കേരളത്തിലെവിടെയുമുള്ള ദുരന്തബാധിത പ്രദേശങ്ങളിലേയ്ക്ക് ഭക്ഷണം, സോപ്പുകൾ, പേസ്റ്റുകൾ, ബക്കറ്റുകൾ, മഗ്, വാഷിംഗ് സോപ്പ്/പൗഡർ, ഡെറ്റോൾ, ടോർച്ച്, എൽ ഇ ഡി ബൾബുകൾ, മെഴുകുതിരികൾ, കുടകൾ, പാത്രങ്ങൾ, നാപ്കിനുകൾ മറ്റു അത്യാവശ്യ സാധനങ്ങൾ എന്നിവ കേരളത്തിൽ എവിടെ നിന്നും കെ എസ് ആർ ടി സി വഴി നിങ്ങൾക്ക് എത്തിക്കാം. ആഗസ്റ്റ് 15 വരെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. തൊട്ടടുത്തുള്ള കെ എസ് ആർ ടി സി ഡിപ്പോയിൽ സാധനങ്ങൾ വൃത്തിയായി പാക്ക് ചെയ്ത് എത്തിച്ച് അയക്കേണ്ട സ്ഥലം അറിയിച്ചാൽ മാത്രം മതി. പഴകിയതും ഉപയോഗ്യശൂന്യമായതുമായ വസ്തുക്കൾ നിങ്ങൾ അയക്കുന്ന പാക്കേജിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഈ ദുരന്തത്തെ നമുക്കൊരുമിച്ചു നേരിടാം.
എല്ലാ കളക്ട്രേറ്റുകളിലും ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കുള്ള സഹായങ്ങൾ സ്വീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ന ജില്ലയിൽ എത്തിക്കണമെന്ന് ഇല്ലാത്തവർ കളക്ട്രേറ്റുകളിൽ എത്തിച്ചാലും മതിയാകും