Latest News

Thursday, May 10, 2018

22 മേയ് 2018 മുതൽ അനിശ്ചിതകാല പണിമുടക്ക്


കമ്പിത്തപാൽ വകുപ്പിന്റെ ജീവനാഡികൾ ആയി കണക്കാക്കപ്പെടുന്ന GDS ജീവനക്കാർ ഇന്നും ഏറ്റവും ദുരിതം അനുഭവിക്കുന്ന തൊഴിലാളി വർഗത്തിന്റെ പ്രതിരൂപം ആണ്. കേന്ദ്ര സർക്കാർ ജീവനക്കാരോട് തുല്യത, തുല്യ ആനുകൂല്യങ്ങൾ ഒന്നും തന്നെ അവർ അനുഭവിക്കുന്നില്ല .

GDS ജീവനക്കാരുടെ സേവനവേതന പരിഷ്കരണത്തിന് ഉള്ള  അനുകൂല ശുപാർശകൾ ഉൾകൊള്ളുന്ന കമലേഷ് ചന്ദ്ര കമ്മിററി റിപ്പോർട്ട്‌ ഉടൻ നടപ്പിലാക്കുക...., GDS വെരിഫിക്കേഷൻ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുക... എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് NFPE KERALA CIRCLE 22-05-2018 മുതൽ അനിശ്ചിതകാല പണിമുടക്കത്തിലേക്ക് പോകുകയാണ്.

ഇതൊടാനുബന്ധിച്ചു RMS 'TV' ഡിവിഷണൽ യൂണിയൻ ഇന്ന്  (10-05-2018) ന് പണിമുടക്കുമായി ബന്ധപ്പെട്ട STRIKE NOTICE, SSRM, RMS 'TV' Division നു സമർപ്പിക്കുകയുണ്ടായി. 

R-3 ഡിവിഷണൽ സെക്രട്ടറി  സ. അശ്വരൂപ്, P-3 സർക്കിൾ പ്രസിഡന്റ്‌  സ. ജേക്കബ് തോമസ് എന്നിവർ അഭിവാദ്യം ചെയ്ത പ്രകടനയോഗം മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.