സഖാക്കളെ,
ഒക്ടോബർ 4 മുതൽ സർക്കിൾ ഭാരവാഹികളുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം!!!
കേരള സർക്കിളിൽ നില നില്ക്കുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ഒക്ടോബർ 04 (ബുധൻ) മുതൽ സർക്കിൾ ഓഫീസിനു മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം നടക്കുകയാണ്. കേരളാ സർക്കിളിലെ എല്ലാ തപാൽ -ആർ.എം.എസ് ജീവനക്കാരിലും സമരസന്ദേശമെത്തിക്കുക. ഈ പ്രക്ഷോഭം ഏറെ പ്രാധാന്യമുള്ളതാണ്. ജീവനക്കാരുടെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം കേരളമാകെ ആളി പടരും.ഏതു സാഹചര്യത്തേയും നേരിടാൻ സന്നദ്ധരായിരിക്കുക. ചരിത്രത്തിൽ നിന്നും പാഠം പടിക്കാൻ തയ്യാറില്ലാത്ത അധികാരികൾ അനുഭവിച്ചറിയേണ്ടി വരും സംഘശക്തിയുടെ കരുത്ത്. ഉറച്ച കാൽവെപ്പോടെ സഖാക്കളെ മുന്നോട്ട്.
അഭിവാദനങ്ങളോടെ,
പി. കെ. മുരളീധരൻ,
കൺവീനർ, NFPE