Latest News

Friday, June 19, 2015

അനിശ്ചിതകാല നിരാഹാരസമരം ചരിത്രവിജയം...


എന്താണ് എന്‍ എഫ് പി- യെ മറ്റും യൂണിയനുകളില്‍ നിന്നും വേര്‍ തിരിക്കുന്നത്???
പാവപ്പെട്ട തൊഴിലാളി വര്‍ഗ്ഗങ്ങളുടെ അവകാശം ലംഘിക്കപ്പെടുമ്പോള്‍ ഒറ്റകെട്ടായി നേരിടാനും എന്നും ഒരു വേര്‍തിരിവും ഇല്ലാതെ തൊഴിലാളി വര്‍ഗ്ഗത്തോടു തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കാനും മറ്റാരെകൊണ്ട് കഴിയും...? അതിനു മാത്രം ഉറപ്പുള്ള, ചോര തിളയ്ക്കുന്ന വിയര്‍പ്പിന്റെ വിലയറിയുന്ന മറ്റാരാണ്‌ ഉള്ളത്....?
ഒരിക്കലും തളരാതെ ഒറ്റകെട്ടായ ഒരു സമൂഹം എന്നും ഞങ്ങളോടൊപ്പം ഉണ്ടാകും. അതു, ഇന്നലത്തെ മഴയില്‍ കുതിര്‍ത്ത, വിയര്‍പ്പിന്റെയും പട്ടിണിയുടെയും വിലയറിയാത്ത, പേരിനു മാത്രം ഒരു ലേബല്‍ ഉള്ള അംഗങ്ങളെ ചേര്‍ക്കാന്‍ ഏതു തരം താണ പ്രവര്‍ത്തിക്കും മുതിരാത്ത സംഘടനകള്‍ക്ക് ഒരിക്കലും തകര്‍ക്കാന്‍ പറ്റില്ല... ആ വിശ്വാസം... അവര്‍ക്കൊപ്പം ഞങ്ങള്‍ എന്നും ഉണ്ടാകും... ആ സമുഹo നമുക്കൊപ്പവും...
പക്വതയില്ലാത്ത പ്രശ്നങ്ങള്‍ ഉയര്‍ത്തി കാണിക്കുന്ന സംഘടനകള്‍ക്കുള്ള ഒരു ചുട്ട മറുപടിയാണ് ഇന്നലത്തെ സമര പന്തലിലെ സഖാക്കളുടെ വിജയം...
ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ് എന്തു വിലകൊടുത്തും ഞങ്ങള്‍ സംരക്ഷിക്കും.... വരൂ അണിചേരു ഞങ്ങള്‍ക്കൊപ്പം... നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍....
ഇന്ക്വിലാബില് സിന്ദാബാദ് !!!
എന്‍ എഫ് പി ഇ സിന്ദാബാദ് !!!