Latest News

Saturday, July 30, 2016

സ. പി. രവിക്ക് RMS യൂണിയനുകളുടെ ആദരാഞ്ജലികൾ..

ദീർഘകാലം EKM  RMS Brach union സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സ. P. രവി നമ്മുടെ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു .പ്രശസ്ത  ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി മകനാണ്. ചലച്ചിത്ര താരം ഗീതു മോഹൻദാസ് മരുമകളും. Dr. പൂർണിമ മോഹൻ (കൊച്ചി കോർപറേഷൻ കൗൺസിലർ ) മരുമകൾ.
സ. പി. രവിക്ക് RMS യൂണിയനുകളുടെ ആദരാഞ്ജലികൾ. സ: രവി സംഘടനയുടെ കരുത്തുറ്റ നേതാവായിരുന്നു. അക്കാലങ്ങളിലെ സർക്കിൾ കൗൺസിലുകളീലും സമ്മേളനങ്ങളിലും അദ്ദേഹത്തിന്റെ ശക്തമായ ശബ്ദത്തിന് ജനം കാതോർക്കുമായിരുന്നു.മുമ്പ് ഒരു തിരുവനന്തപുരം സമ്മേളനത്തിൽ കണ്ണൂരിലെ സ. കണ്ണേട്ടൻ അസുഖക്കാരനായ ഒരു 'FNPO' ക്കാരനു വേണ്ടി collection എടുത്തതിന് ചില സഖാക്കൾ അദ്ദേഹത്തെ വിമർശിച്ചപ്പോൾ സ. കണ്ണേട്ടനു വേണ്ടി ശക്തമായ പ്രതിരോധമുയർത്തി സ.രവി പ്രസംഗിച്ചത് ഞാനിപ്പോഴും ഓർക്കുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരൻ എപ്പോഴും മനുഷ്യസ്നേഹിയായിരിക്കുമെന്നും ആപത്തു വരുമ്പോൾ സംഘടനയുടേയോ കൊടിയുടേയോ നിറം നോക്കാറില്ലെന്നും എത്രയും വേഗം അവരെ സഹായിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു! ആ മനുഷ്യസ്നേഹിക്കു പ്രണാമം.