
NFPE മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനം ചരിത്ര വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പത്തനംതിട്ടയിൽ പുരോഗമിക്കുകയാണ്. 2016 ജൂൺ 5,6,7 തീയതികളിലാണ് സമ്മേളനം. സമ്മേളനത്തോട് അനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചു സെമിനാറുകൾ ഇതിനകം നടന്നു കഴിഞ്ഞു. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ കലാമത്സരങ്ങൾ, ലോഗോ തയ്യാറാക്കൽ മത്സരം എന്നീ പരിപാടികൾ സംഘടിപ്പിക്കപെട്ടത് വളരെ ശ്രദ്ധേയമായി. ലോഗോ പ്രകാശനം, സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം , വെബ്സൈറ്റ് ഉദ്ഘാടനം എന്നിവ 2016 ഏപ്രിൽ 27 നു നടന്നു. പതാകദിനം 2016 മെയ് 26 ന് ജില്ലയിലെ എല്ലാ തപാൽ ഓഫീസുകളുടെയും മുന്നിൽ പതാകയുയർത്തി ആചരിച്ചു.