Latest News

Saturday, December 12, 2015

വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നവരെ എന്ത് പറയാൻ ?



13/11/2015 ൽ ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപെട്ടു മലയാള മനോരമ ഒരു വലിയ തലക്കെട്ടോടെയുള്ള വാർത്ത തപാൽ വകുപ്പിന്റ്റെ ഒരു വിഭാഗം ജീവനക്കാർക്കെതിരെ ഉന്നയിക്കുകയുണ്ടായി. അതിനെതിരെ വസ്തുതകൾ നിരത്തി തപാൽ വകുപ്പിലെ രണ്ടു പ്രമുഖ സംഘടനകൾ ( NFPE , FNPO ) പത്ര സമ്മേളനം വിളിക്കുകയും ഉണ്ടായി. FNPO യിൽ നിന്നും ശ്രീ. സി. മോയിതീൻകുട്ടി ആണ് പങ്കെടുത്തത്.

അതിശയമെന്നു പറയട്ടെ RMS മേഖലയിലെ FNPO പ്രവർത്തകർ ഇതൊന്നും അറിഞ്ഞതേയില്ല. വിവരമില്ലായ്മ മാത്രം കൈമുതലയിട്ടുള്ള ഇവർക്ക് JCA എന്തെന്നോ JCA CPMG ഓഫീസിനു മുന്നിൽ 03 ദിവസം ധർണ്ണ നടത്തിയെന്നോ അറിഞ്ഞതേയില്ല.

സഹപ്രവർത്തകരോടും പത്ര സമ്മേളനത്തിൽ പങ്കെടുത്ത സ്വന്തം സംഘടനയിലെ നേതാവിനോടും തോന്നാത്ത സ്നേഹം മലയാള മനോരമയോടെ കാണിച്ച സുഹൃത്തുകൾക്കു നന്മ വരട്ടെ എന്ന് ആശംസിക്കുന്നു.