“അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ!!!”
ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നിരുന്നാലും, പറയാതെ വയ്യ. അഴിമതിയുടെ പടുകുഴിയിലാണ്ട സര്‍കാരും അതിലും വലിയ കുഴിയുണ്ടെങ്കില്‍ അതില്‍ ചാടാന്‍ നില്‍കുന്ന ഒരു സര്‍വീസ് സംഘടനയും.
ഇപ്രാവശ്യത്തെ GDS റിക്രൂട്ടുമെന്‍റ് ആയി ബന്ധപ്പെട്ടു തപാല്‍ വകുപ്പ് വിവിധ ഓഫീസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിന്റെ ഭാഗമായി EMPLOYMENT EXCHANGE കളിലേക്കും മറ്റു പ്രധാന ഓഫീസുകളിലേക്കും നോട്ടീസ് അയക്കുകയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഈ അവസരം മുതലാക്കിയ ഒരു കഴുകന്‍ സംഘടന ഇതു തങ്ങള്‍ നടത്തുന്ന റിക്രൂട്ടുമെന്‍റ് എന്ന ഭാവേന ഒരു പ്രമുഖ തൊഴില്‍ വാരികയില്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ചുണക്കുട്ടികളുടെ (അവരുടെ അവകാശ വാദം) മൊബൈല്‍ നമ്പര്‍ നല്‍കി പരസ്യം പ്രസിദ്ധീകരിച്ചു. ഈ പരസ്യം കണ്ട യുവതീയുവാക്കള്‍ മേല്പറഞ്ഞവരെ ഫോണില്‍ ബന്ധപെടുകയും ചെയ്തു. ഇങ്ങനെ ബന്ധപെട്ടവരെ ജോലി വാങ്ങി തരാനുള്ള എല്ലാ സഹായവും അവര്‍ ചെയ്തു തരാമെന്ന് പറയുകയും ഇവരെ നേരില്‍ കണ്ടു സംസാരിക്കുകയും ചെയ്തു. അഴിമതി എന്തെന്നോ എങ്ങനെയെന്നോ അറിയാത്ത ഒരു പാവം സംഘടനയാണതെന്നു നമ്മള്‍ ഓര്‍ക്കണം (കേരളം കഴിഞ്ഞ രണ്ടു ദിവസമായി കണ്ടതുമാണല്ലോ).
ഇതില്‍ പതിയിരിക്കുന്ന ചതി തിരിച്ചറിഞ്ഞ NFPE സംഘടന മേലധികാരികള്‍ക്ക് പരാതി നല്‍കുകയും റിക്രൂട്ടുമെന്‍റ് പ്രക്രിയ സുതാര്യമായി നടത്താന്‍ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനായി വിവിധ റിക്രൂട്ടുമെന്‍റ് കേന്ദ്രങ്ങളില്‍ ധര്‍ണകളും കൂട്ടായ്മകളും നടത്തി. ഞങ്ങളുടെ പ്രത്യക്ഷ സമരമാര്‍ഗ്ഗങ്ങളുടെ വ്യാപ്തി തിരിച്ചറിയുന്ന മേലധികാരികള്‍ ഇവര്‍ക്കെതിരെ അന്വേഷണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
തങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലയെന്നു മനസിലാക്കിയ ഈ പാവം സംഘടനയിലെ ഭാരവാഹികള്‍, തങ്ങളുടെ ചുണക്കുട്ടികളെ പുകഴ്ത്തുകയും തപാല്‍ വകുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ സ്വന്തം പേരില്‍ അടിക്കുകയും വിവിധ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു (കഷ്ടം!!! എന്നല്ലാതെ എന്ത് പറയാന്‍). ഇതിലും കലി അടങ്ങാത്ത സംഘടന തപാല്‍ വകുപ്പിനെതിരെ തന്നെ പരാതി നല്‍കുകയും ചെയ്തു എന്നാണ് അവസാനമായി അറിയാന്‍ കഴിഞ്ഞത്.