Latest News

Sunday, August 03, 2014

PMG/CPMG Office Dharna on 05/08/2014 - ജി.ഡി.എസ് പ്രക്ഷോഭം രണ്ടാം ഘട്ടം



"GDS Union All India Agitation - PMG/CPMG Office Dharna on 05th August. Ensure max participation in all centres. "
                                    - P. V. Rajendran, Circle Secretary

ജി.ഡി.എസ് പ്രക്ഷോഭം രണ്ടാം ഘട്ടം
സർക്കിൾ/ റീജിയണൽ ഓഫീസുകൾക്ക് മുന്നിൽ കൂട്ട ധർണ
ഡിമാന്റുകൾ
1. എല്ലാ ബ്രാഞ്ച് പോസ്റ്റ്‌ ഓഫീസുകളും ഡിപാർട്ട്‌മെന്റലൈസ് ചെയ്യുക
2. ജി.ഡി.എസ് ജീവനക്കാർക്ക് സിവിൽ സെർവന്റ് സ്റ്റാറ്റസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുക
3. ജി ഡി എസ് വേതന പരിഷ്കരണം എഴാം ശമ്പള കമ്മീഷന് വിടുക
4. 2011 ലെ ജി ഡി എസ് conduct & engagement റൂൾ റദ്ദു ചെയ്യുക
.................................ധർണ വൻ വിജയമാക്കുക .................................

 തപാൽ വകുപ്പിലെ extra departmental ജീവനക്കാരായ GDS( ഗ്രാമീണ്‍ ഡാക് സേവക് ) ജീവനക്കാരുടെ ദുരിതങ്ങൾക്ക് വകുപ്പിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പലതവണ പറഞ്ഞു തേഞ്ഞതും ചർവിത ചർവണം നടത്തിയതും ആണെങ്കിലും അവ അപരിഹൃതമായി തുടരുന്നു എന്നത് ഒരു ദുഃഖസത്യമാണ്.

GDS ജീവനക്കാരെ Civil Servants ആയി അംഗീകരിക്കണം എന്ന ആവശ്യം മാറിയ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ കൂടുതൽ പ്രസക്തമായി വരുന്നു. തുച്ഛമായ വേതനം പറ്റി പണിചെയ്യുന്ന ഇക്കൂട്ടർ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അവസ്ഥ നിലനിൽക്കുമ്പോൾ അത് മനുഷ്യാവകാശ ലംഘനത്തിന്റെ തലത്തിലേക്ക് വളരുന്നു. ഈ തൊഴിൽ ചൂഷണം സിവിൽ സമൂഹം തന്നെ ഏറ്റെടുക്കേണ്ട പ്രശ്നമായും മാറുന്നു.

1977 ലെ അനുകൂല വിധി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേസിന്റെ വിധി വരാൻ ദിവസങ്ങള് മാത്രമാണ് ബാക്കി. ഇത്തരത്തിലുള്ള നിയമ പോരാട്ടങ്ങൾക്കൊപ്പം NFPE നടത്തുന്ന സംഘടിത ഇടപെടലുകൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയിലാകമാനമുള്ള Superintendent Office- ഉ കൾക്ക് മുന്നിൽ നടത്തിയ ധർണക്കു ശേഷം August 5 നു എല്ലാ CPMG, PMG ഉ കൾക്ക് മുന്നിലും ധർണ നടക്കുകയാണ്.

ഇതിനു തുടര്ച്ചയായി അനിശ്ചിത കാല പണിമുടക്കം ഉൾപ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടു പോകാൻ സംഘടന തീരുമാനിച്ചിരിക്കുകയാണ്.

പൂർണ അർത്ഥത്തിൽ ഒരു ധർമ സമരമാണിത് എന്നതിന് സംശയം ഇല്ല. എന്റെ പിന്തുണ ഞാൻ ഇതിന് അർപ്പിക്കുന്നു. എല്ലാ സുഹൃത്തുക്കളുടെയും പിൻതുണ GDS യൂണിയനു വേണ്ടി അഭ്യർത്ഥിക്കുന്നു.