Latest News

Sunday, May 24, 2020

കോവിഡ് കാലത്തെ തൊഴിലാളി വേട്ടക്കെതിരെ പ്രതിഷേധം🚩🚩🚩🚩🚩🚩🚩🚩🚩🚩🚩


സഖാക്കളെ, അശാസ്ത്രീയമായ ഓഫീസ് ഷിഫ്റ്റിംഗ്‌നെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ തിരുവനന്തപുരം സ്പീഡ് ഹബ്ബിലെ ബ്രാഞ്ച് സെക്രട്ടറി ആയ സഖാവ് വൈശാഖിനും ഭാര്യ സഖാവ് ബിന്ദുവിനും ലീവ് നിഷേധിക്കുകയും തീവ്രമായ അച്ചടക്ക നടപടി നടപ്പിലാക്കിയിരിക്കുകയാണ് ആർ എം എസ് ടി വി ഡിവിഷൻ സൂപ്രണ്ട്. ധർണയിൽ പങ്കെടുത്ത മറ്റു വനിതാ ജീവനക്കാരെ രേഖാമൂലം താക്കീതും ചെയ്തിരിക്കുന്നു.

ലോകജനത കോവിഡ് രോഗ വ്യാപ്തിയിൽ ദുരിതം അനുഭവിക്കുന്ന ഈ കാലഘട്ടത്തിലും മനുഷ്യത്വരഹിതമായ അധികാരി വർഗ്ഗത്തിന്റെ ഇത്തരം നടപടികൾ അങ്ങേയറ്റം പ്രധിഷേധം അർഹിക്കുന്നു.

സമൂഹത്തിന്റെ നിലനിൽപ്പിനായി സാമൂഹിക അകലം പാലിക്കേണ്ട ഈ കാലഘട്ടത്തിൽ മനുഷ്യന്റെ പരിമിധിയെ അവസരമായി കണ്ടു തൊഴിലാളി വർഗ്ഗത്തിനു നേരെ കുതിരകയാറാൻ ശ്രമിക്കുന്ന ഇത്തരം അധികാര മത്തു പിടിച്ച തൊഴിലാളി ദ്രോഹികൾക്കെതിരെ കാലഘട്ടം ആവശ്യപ്പെടുന്ന സമര മുറകളുമായി നമുക്ക് മുന്നോട്ട് പോകാതിരിക്കാൻ കഴിയില്ല.

 ജോലി ചെയ്യാൻ ആവശ്യമായ മിനിമം സൗകര്യങ്ങൾ ഏർപ്പെടുത്തണം എന്ന ആവശ്യം പോലും സഹിഷ്ണുതയോടെ സ്വീകരിക്കാൻ കഴിയാതെ, പ്രതികരിച്ചവർക്കെതിരെ രൂക്ഷമായ ശിക്ഷാ നടപടികൾ കൈക്കൊള്ളുന്ന ആർ എം എസ് ടി വി ഡിവിഷൻ സൂപ്രണ്ടന്റെ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ ആണ് NFPE ഡിവിഷണൽ യൂണിയനുകളുടെ തീരുമാനം. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ 25.05.2020 തിങ്കളാഴ്ച രാവിലെ 9.30 നു ആർ എം എസ് ഡിവിഷണൽ ഓഫീസിന് മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള പ്രധിഷേധ ധർണ്ണ നടക്കുകയാണ്. തുടർന്ന് നടക്കുന്ന എല്ലാ തരത്തിലുള്ള പ്രക്ഷോഭങ്ങൾക്കും മുഴുവൻ ജീവനക്കാരുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ
ഡിവിഷണൽ സെക്രെട്ടറിമാർ
R3 & R4
ആർ എം എസ് TV ഡിവിഷൻ.