Latest News

Wednesday, August 14, 2019

അതിജീവനത്തിന്റെ പോരാട്ടങ്ങൾക്ക് ബദലുകൾ ഇല്ല...

തിരുവനന്തപുരം GPO ൽ നിന്ന് NSH നെ RMS കെട്ടിടത്തിലേക് കൊണ്ടുവന്നത് മുതൽ നമ്മൾ അനുഭവിക്കുന്ന ഓരോ ബുദ്ദിമുട്ടും സ്പീഡ് പോസ്റ്റ്‌ എന്ന പ്രീമിയം സെർവിസിന്മേൽ പൊതുജനം അർപ്പിക്കുന്ന വിശ്വാസത്തിനു ഏൽക്കുന്ന പോറൽ തന്നെയാണ് എന്ന്‌ അധികാരികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. കൊറിയർ മുതലായ ഇതര മാർഗങ്ങൾ ഉള്ളപ്പോഴും സ്പീഡ് പോസ്റ്റിനെ അതിൽ നിന്നൊക്കെ വ്യത്യസ്തം ആക്കുന്ന പല സ്രേഷ്ടങ്ങളുടെയും നേരെ ഉള്ള കടന്നുകയറ്റം ആണ് അധികാരികൾ സ്വീകരിക്കുന്ന ഉട്ടോപ്യൻ നിലപാടുകൾ. സ്പീഡ് പോസ്റ്റ്‌ എന്ന സർവീസ് നെ പൊതുജനങ്ങളിൽ നിന്ന് അകറ്റി ഉന്മൂലനം ചെയ്യുവാനുള്ള ഗൂഢ നീക്കങ്ങളുടെ ആമുഖം അല്ലെ ഈ OFFICE SHIFTING എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.. കഴിഞ്ഞ 5 മാസക്കാലമായി office ഷിഫ്‌റ്റിംഗുമായി ബന്ധപ്പെട്ട ന്യൂനതകൾ പരിഹരിക്കണം എന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്  ബ്രാഞ്ച് തലം മുതൽ സംഘടന അഡ്‌മിനിസ്ട്രേഷൻ ന് കത്തുകളും റിപ്പോർട്ടുകളും നൽകുകയുണ്ടായി പക്ഷെ അതിന്മേൽ ഒന്നും തന്നെ ക്രിയാത്മകമായ ഒരു ഇടപെടലും അധികാരികൾ നടത്തിയിട്ടില്ല എന്നുള്ളത് മേൽ സൂചിപ്പിച്ച ഗൂഢ തന്ത്രത്തെ സാദൂകരിക്കുന്നു..

1വർഷം മുമ്പ് തന്നെ shifting proposal മുന്നോട്ടു വെച്ചപ്പോൾ ബ്രാഞ്ച് യൂണിയൻ, NSH ഷിഫ്റ്റ്‌ ചെയ്താൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ അക്കമിട്ടു നിരത്തി report സംഘടനയ്ക്കും അതിലൂടെ അധികാരികൾക്കും നല്കിയതായിരുന്നു. അതിൽ സൂചിപ്പിച്ചിരുന്നു എല്ലാ വസ്തുതകളും ഈ 5മാസം കൊണ്ട് നമ്മൾ നേരിട്ട് കണ്ടും അനുഭവിച്ചും മനസിലാക്കിയിട്ടുള്ളതാണ്.

""ഇവന്മാർ ഇതിനു വേണ്ടി കുറച്ചുനാൾ മുറവിളികൂട്ടും... പിന്നെ എല്ലാം കെട്ടടങ്ങിക്കോളും"" എന്ന മട്ടിലാണ്  അധികാരികളുടെ  സമീപനം .. പ്രീമിയം സർവീസ് ആണെന്ന് പറഞ്ഞു ക്യാൻവാസ് ചെയ്യിച്ചു പൊതുജനം ബുക്ക്‌ ചെയ്യുന്ന speedpost പാർസലുകൾ എലി കടിച്ചു നശിപ്പിക്കുന്നു എന്ന ഏറ്റവും ദുർഘടമായ അവസ്ഥപോലും ചൂണ്ടിക്കാണിച്ചപ്പോൾ അതിനെ പുച്ഛഭാവത്തോടെ മാത്രമാണ് അധികാരികൾ പരിഗണിച്ചത്... പിന്നെ ആർക്കു വേണ്ടിയാണു ഈ പ്രഹസനം?. പൊതുജനത്തിന് പ്രതിജ്ഞാബദ്ധമായ സർവീസ് ക്വാളിറ്റി നൽകുവാൻ സാധിക്കുന്നില്ല എങ്കിൽ സ്വന്തം vision and mission മറന്നു സ്വാര്ഥതലപര്യങ്ങൾക് വേണ്ടി ചില അധികാരികൾ പ്രവർത്തിക്കുന്നു എന്നു നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു...

സഖാകളെ.... NSH ന് പ്രവർത്തിക്കുവാനുള്ള സ്ഥലം TVM RMS കെട്ടിടത്തിൽ ഇല്ല  എന്ന്‌ ഒരു സൂപ്പർവൈസർ ഡിവിഷണൽ അധികാരികളോട് പറയുമ്പോൾ "തമ്പാനൂർ സ്ഥലത്തിന്  സെന്റിന് റേറ്റ് കൂടുതൽ ആണ് "എന്ന മറുപടിയിൽ തന്നെയുണ്ട് സ്പീഡ്പോസ്റ്റിനെ ഉദ്ധരിക്കുവാനോ സ്പീഡ്പോസ്റ്റിനോട് ഉള്ള സ്നേഹം കൊണ്ടോ ഒന്നും അല്ല ധൃതിപിടിച്ചു രായ്ക്ക് രാമാനം NSH നെ ഷിഫ്റ്റ്‌ ചെയ്തത് എന്ന സത്യം.

ഒന്ന് മാത്രം പറയട്ടെ.... ബുക്കിങ് കൗണ്ടറിൽ വരുന്ന ഒരാൾ തന്റെ കത്ത് speedpost ആയി ബുക്ക്‌ ചെയുമ്പോൾ അയാൾ മനസ്സിൽ കരുതുന്ന ചില പ്രതീക്ഷകളും ഉറപ്പുകളും ഉണ്ട്, അവയൊക്കെ പാടെ നിഷേധിച്ചുകൊണ്ട് ഒരു അധികാരികൾക്കും തന്റെ ഇങ്കിതം നടപ്പിലാക്കുവാൻ സാധിക്കില്ല.

NSH SHIFTING ന്റെ നാൾ വഴികളിൽ എവിടെയോ അധികാരികളുടെ മനസ്സിൽ ഉദിച്ച മറ്റൊരു തുഗ്ലഗ്യൻ സിദ്ധാന്തം ആണ് HRO SHIFTING. NSH ന് സ്ഥലസൗകര്യം ഒരുക്കുവാൻ എന്ന വ്യാജേന അധികാരികൾ ലക്ഷ്യം വെച്ചിരിക്കുന്നത് RMS ന്റെ ജീവനാഡിയിൽ തന്നെ ആണ്. പേപ്പറിലെ കണക്കുകൾക്കും അക്കങ്ങൾക്കും പറയാവുന്നതിലും അധികം ക്രിയാത്മകതയും പ്രായോഗികതയും 24*7കണക്കിൽ ജോലി ചെയുന്ന ഓരോ ജീവനക്കാരനും പറയുവാൻ സാധിക്കും. HRO RMS കെട്ടിടത്തിൽ നിന്നും ഷിഫ്റ്റ്‌ ചെയ്താൽ തീരുന്നത് അല്ല NSH ന്റെ സ്ഥലദൗര്ലഭ്യത എന്ന വസ്തുത പോലും അധികാരികൾ ബോധപൂർവം മറക്കുന്നു എന്നത് അപലപനീയം മാത്രം ആണ്.

ജീവനക്കാരന് ലഭിക്കേണ്ട പരിഗണന, സൗകര്യങ്ങൾ  എന്നതിൽ ഉപരിയായി പൊതുജനത്തിനെ speedpost ൽ നിന്നും അകറ്റുന്ന അധികാരികളുടെ നിലപാടുകൾക് എതിരെയാണ് ഈ "കൂട്ടധർണ ". സ്വാര്ഥതാല്പര്യങ്ങൾക് സംരക്ഷിക്കുവാൻ സെർവിസിന്മേൽ ഉള്ള അധികാരികളുടെ കടന്നുകയറ്റത്തിന് എതിരെയാണ് ഈ "ധർണ സമരം "

പ്രിയരേ...
 ഓഗസ്റ്റ് 21 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് NFPE എന്ന മഹാപ്രസ്ഥാനത്തിന്റെ കുടകീഴിൽ അണിനിരന്നു തിരുവനന്തപുരം R M S, ന് മുന്നിൽ ഈ ധർണ പ്രക്ഷോഭത്തിൽ നാം പങ്കാളികൾ ആകുമ്പോൾ രചിക്കപെടുന്നത് ചരിത്രം ആണ്.....ജീവനക്കാരനെയും സർവീസ് നെയും കളങ്കപ്പെടുത്തുവാൻ ബാഹ്യമോ ആന്തരികമോ ആയ ഒരു ശക്തിയെയും അനുവദിക്കാത്ത NFPE  എന്ന ഈ മഹാ പ്രതിരോധത്തിന്റെ ചരിത്രം...

ഈ ചരിത്രത്തിന്റെ ഭാഗമാകുവാനും മുന്നോട്ടു ഉള്ള പോരാട്ടങ്ങൾക്ക് ഊർജം പകർന്നു നൽകുവാനും നിങ്ങൾ എവരേയും ഓഗസ്റ്റ് 21 ന് രാവിലെ 10മണിക്ക് തിരുവനന്തപുരം RMS ലേക്ക് ക്ഷണിക്കുന്നു....

അണിനിരക്കു... വിജയിപ്പിക്കു...#save_speedpost #save_indiapost #savespeedpost