സഖാക്കളെ,
ഇത് ചരിത്ര ദൗത്യം. അതിജീവന പോരാട്ടങ്ങൾക്ക് ബദലുകളില്ലെന്ന മഹാനായ ഫിദൽ കാസ്ട്രോയുടെ വാക്കുകൾ ഇവിടെ പ്രസക്തമാകുന്നു. അത്മാഭിമാനമുള്ള തൊഴിലാളി പോരാട്ടത്തിന്റെ പതാകയുമേന്തി ഭരണാധി കാരിവർഗ്ഗത്തിന്റെ അകത്തളങ്ങളിലേക്ക് മാർച്ച് ചെയ്യും.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ പൊതുവായ ഡിമാന്റുകൾക്കൊപ്പം തപാൽ മേഖലയിലെ വിവിധ പ്രശ്നങ്ങളും ഗൗരവമായി ഉന്നയിച്ചു കൊണ്ടാണ് പണിമുടക്കം. ഇത് GDS ജീവനക്കാരുൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള പോരാട്ടമാണ്. മുടന്തൻ ന്യായങ്ങൾ നിരത്തി മാറി നിൽക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തിനു മുന്നിൽ വലിയ തെറ്റുകാരാകും.
നമ്മുക്ക് അർഹമായ വേതനം നിഷേധിക്കുന്നവർക്കെതിരെ, അലവൻസുകൾ തട്ടി പറിച്ചെടുത്തവർക്കെതിരെ, ബെഞ്ച് മാർക്ക് കൊണ്ട് വന്ന് പ്രമോഷൻ ഇല്ലാതാക്കിയവർക്കെതിരെ, MACP തടഞ്ഞുവെച്ചവർക്കെതിരെ, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ രാപകൽ പണിയെടുപ്പിച്ച് ലീവ് പോലും തരാതെ കഷ്ടപ്പെടുത്തുന്നവർക്കെതിരെ, പാർടൈം കണ്ടിജന്റ് ജീവനക്കാരുടെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്നവർക്കെതിരെ, GDS ജീവനക്കാരെ മനുഷ്യരായി പരിഗണിക്കാത്തവർക്കെതിരെ, ഖജനാവിൽ നിന്ന് വൻതുക ദൂർത്തടിക്കുമ്പോൾ നമ്മളെ ഇടിഞ്ഞു പൊളിഞ്ഞ പ്രാഥമിക സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളിൽ ജോലി ചെയ്യാനും താമസിക്കാനും നിർബർന്ധിക്കുന്നവർക്കെതിരെ ആഞ്ഞടിക്കുക.
അന്തസ്സുള്ള തൊഴിലാളി നട്ടെല്ലുയർത്തി മുന്നോട്ട്....
നാളത്തെ പണിമുടക്കം ചരിത്ര വിജയമാക്കുക...
സഖാക്കളെ മുന്നോട്ട്....
പി. കെ. മുരളീധരൻ
കൺവീനർ,
NFPE, Kerala Circle.