1792-ല്‍ ഫിലാഡെല്‍ഫിയയില്‍ തുകല്‍ ചെരുപ്പ് നിര്‍മ്മാണ
കമ്പനിയിലെ പാവപ്പെട്ട തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്തിനായി
ഒത്തുകൂടിയതായിരുന്നു ലോകത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിനു കാരണമായ
സംഭവം. പല സംഘടനകളുടെയും
പ്രവര്‍ത്തനങ്ങള്‍ കണ്ടു ഇന്ന് ആ പാവപ്പെട്ട തൊഴിലാളികള്‍ പരലോകത്ത് ഇരുന്നു പശ്ചാത്തപിക്കുന്നുണ്ടാകാം.
പകപോക്കലിന്റെയും വൈര്യം തീര്‍ക്കലിന്റെയും കളം ഒരുക്കുകയാണ് പല സംഘടനകളും
ഇന്ന് ചെയ്യുന്നത്. ഇതാണോ സംഘടനാ പ്രവര്‍ത്തനം
എന്ന് ചിലരുടെയെങ്കിലും മനസ്സില്‍ തോന്നി തുടങ്ങിയിട്ടുണ്ടാകും. ശക്തമായി പ്രവര്‍ത്തിക്കുന്നവരെ
തിരഞ്ഞുപിടിച്ച് അവര്‍ക്കെതിരെ കള്ളക്കേസ്സും ദുഷ്പ്രചരണവും അഴിച്ചുവിടുന്ന
സമയത്ത്, സ്വന്തം അംഗങ്ങളുടെ പ്രശ്നങ്ങളും ഓഫീസിലെ
ശോചനീയാവസ്ഥക്കും എതിരെ പ്രതിഷേധിച്ചിരുന്നു എങ്കില്‍ അതിനെ സംഘടനാ പ്രവര്‍ത്തനം എന്നു
പറയാമായിരുന്നു. മറിച്ചുള്ള പ്രവര്‍ത്തനത്തെ എന്തു പേരില്‍ വിളിക്കണമെന്ന് നിങ്ങള്‍ക്കു
തന്നെ തീരുമാനിക്കാം.
സാമൂഹിക പ്രശ്നങ്ങളില്‍ ഒരു ഇടപെടലും നടത്താതെ എതിര് യൂണിയന് എന്തൊക്കെ ചെയ്യുന്നു എന്നറിയാന്‍ കിടപ്പറ വരെ എത്തി നോക്കുന്ന തരത്തില്‍ അധപതിച്ച സംഘടനാ പ്രവര്‍ത്തനം നടത്തുന്ന സര്‍വീസ് യൂണിയനെ എന്താണ് വിളിക്കേണ്ടത്??? നിലയും വിലയും പാരമ്പര്യവുമുള്ള സംഘടനകളുടെ പേരു കൂടി നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നു നമ്മള് മനസ്സിലാക്കണം.
അംഗങ്ങളെ ചേര്‍ക്കാനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കുക - രാഷ്ട്രിയ സ്വാധീനം, വര്‍ഗ്ഗീയത മുതലായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ട് ഇവര്‍ എന്തു നേടാനാണ്. മാന്യമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്ന ഇവര്‍ മനസിലാക്കണം - സത്യമേ എന്നും ജയിക്കുയുള്ളുയെന്ന്. ഇതൊക്കെ ചെയ്യുന്നവരും ചെയ്യിക്കുന്നവരും ഓര്‍ക്കുക....പണ്ടാരോ പറഞ്ഞത് പോലെ....

“ഒന്നുകില്‍ നാണം വേണം... അല്ലെങ്കില്‍ മാനം
വേണം...അത് രണ്ടും ഇല്ലെങ്കില്‍ നാണവും മാനവും ഉള്ളവര്‍
കുളിച്ച കുളത്തില്‍ ഒന്ന് മുങ്ങുകയെങ്കിലും വേണം...”