എത്രയും പ്രിയപ്പെട്ട..............
ആരോ പറഞ്ഞപോലെ....'കത്തെഴുത്ത് നമ്മുടെ ഒരു സംസ്കാരമാണ്..' സ്വന്തം കൈപ്പടയിൽ എഴുതി മനസ്സിലെ വികാരങ്ങൾക്കൊണ്ട് ഒപ്പുവെച്ച് അയക്കുന്ന കത്തുകൾ സമ്മാനിക്കുന്ന അനുഭൂതി ഒന്ന് വേറെ തന്നെയല്ലേ?
ആധുനികതയുടെ വരവുമൂലം നമ്മുടെ സംഭാഷണങ്ങളെല്ലാം യാന്ത്രികമായപോലെ... ടൈപ്പ് ചെയ്ത് ചേതനയറ്റ വാക്കുകൾ നിർമ്മിച്ചു ഒപ്പം ഒരു താങ്ങായി ഒരു സ്മൈലി കൂടി ചേർത്തുകഴിഞ്ഞാൽ ഗംഭീരമായി... ദേ... ഇതുപോലെ...
നാടോടുമ്പോൾ നടുവേ ഓടണം എന്നുള്ളത് ശരിയൊക്കെതന്നെ... എന്നാലും ഈ സംസ്കാരത്തെ ഇടയ്ക്കെങ്കിലും ഒന്ന് പൊടിതട്ടികൊടുത്തുകൂടെ നമുക്ക്?? കത്തിടപാടുകളെ പൂർണ്ണമായും വിസ്മരിക്കാതെ ഒന്ന് സ്നേഹിച്ചുകൂടെ നമുക്ക്??
കത്തെഴുത്ത് എന്ന കല വിരളമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ തപാൽ വകുപ്പിനെയും പാവം നമ്മുടെ പോസ്റ്മാൻ മാമനെയും ഒന്ന് കാര്യമായിത്തന്നെ സ്മരിക്കാൻ ഒരു തപാൽ ദിനം കൂടി.... ഒരു സ്വകാര്യ സന്തോഷമായി കത്തെഴുത്ത് പുനരാരംഭിക്കും എന്ന ഒരു കുഞ്ഞുപ്രതീക്ഷയോടെ..... ഒക്ടോബർ 9 ......
എന്ന് സ്വന്തം.......
**************************
ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിക്കുന്നു..
