Latest News

Monday, October 20, 2014

PA/SA Recruitment - 2014 Kerala Circle Results

Call any of the number given below for further details





P. S. Aswaroop
Divisional Secretary

All India RMS & MMS Employees Union
RMS 'TV' Division, Thiruvananthapuram 695 001
Mobile    :  +91 94473 23574 
www.nfpetv.blogspot.in|www.facebook.com/nfpetv


കഠിന പ്രയത്നത്തിലൂടെ വിജയപഥത്തിലെത്തിയ താങ്കൾക്ക് NFPE പ്രസ്ഥാനത്തിന്റെ ഊഷ്മളമായ അഭിവാദ്യങ്ങൾ. ആഗോള തപാൽ ശ്രുംഖലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒന്നാണ് ഇന്ത്യ പോസ്റ്റ്‌. ഗതകാലങ്ങളിൽ വിവര വിനിമയ മേഖലയുടെ സിംഹ ഭാഗവും കൈകാര്യം  ചെയ്തിരുന്ന ഈ സർവീസ് സാങ്കേതിക രംഗത്തെ അഭൂതപൂർവമായ വളർച്ചയിൽ പിന്തള്ളപെട്ടുപോയെങ്കിലും ഇപ്പോൾ ഒരു വൻകുതിപ്പിനു തയ്യാറെടുക്കുകയാണ്. താങ്കളുടെ പ്രവേശനം തപാൽ മേഖലക്ക്  കൂടുതൽ ശക്തി പകരട്ടെ എന്ന്  ആശംസിക്കുന്നു.

80% ത്തിൽ  അധികം പ്രാതിനിധ്യമുള്ള   NFPE പ്രസ്ഥാനം തപാൽ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കതിലും അവ സംരക്ഷികുന്നതിലും പ്രതിജ്ഞാബദ്ധമാണ്. ജീവനക്കാർക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ചെറുത്തുനിൽകാൻ ഏതു പരിധി വരെയും പോകാൻ നൂറ്റാണ്ടിന്റെ പഴകമുള്ള സംഘടന എപ്പോഴും തയ്യാറാണ്.
ഏഴാം ശമ്പള കമ്മീഷൻ നിയമിക്കപെടുന്നതിനു വേണ്ടി നമ്മുടെ സംഘടന നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ നിരവധിയാണ്. ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം നാം ശമ്പള കമ്മീഷൻ മുൻപാകെ സമർപ്പിക്കാൻ തയ്യാറാക്കിയ മേമ്മോറാണ്ടം  സാമ്പത്തിക വിദഗ്ധരുടെ പോലും പ്രശംസ നേടി കഴിഞ്ഞു. അതുകൊണ്ടാകാം ചർച്ചകളിൽ നമ്മുടെ സാന്നിധ്യം കമ്മീഷൻ പോലും കൂടുതൽ പരിഗണനയോടെ സ്വീകരിച്ചത്.

ജാതി-മത-രാഷ്ട്രീയ വിഭാഗീയതകൾകതീതമായി എല്ലാ ജീവനക്കാരെയും ഒന്നായി കണ്ടു അവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും അനവരതം പ്രയത്നിക്കുന്ന NFPE കുടുംബത്തില ഒരംഗമാകാൻ താങ്കളോട് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.  


Click Here to become a member of NFPE