Latest News

Sunday, July 10, 2022

"തപാൽ മേഖലയിലെ സ്വകാര്യവൽക്കരണ നടപടികൾക്കെതിരെ തൊഴിലാളികൾ നടത്തുന്ന ചെറുത്തുനില്പിനു് പൂർണമായ പിന്തുണ ഉറപ്പ് വരുത്തേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളുടെയും പൊതുസമൂഹത്തിന്റെയുമാകെ കടമയാണ്." - സ. എ എ റഹിം എംപി





സമസ്ത മേഖലകളിലും സ്വകാര്യവൽക്കരണമെന്ന അജണ്ടയുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാർ പോസ്റ്റൽ വകുപ്പിലും സമാനമായ വിറ്റ് തുലയ്ക്കൽ പ്രക്രിയകൾക്ക് മുതിരുകയാണ്.
ഒന്നര ലക്ഷത്തിലധികം വരുന്ന തപാൽ - ആർ എം എസ് ഓഫീസുകളിലായി നാലര ലക്ഷം ജീവനക്കാർ ജോലി ചെയ്തുവരുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനസേവന രംഗമാണ് ഇന്ത്യ പോസ്റ്റ്‌. എന്നാൽ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ട് തപാൽ സർവീസിനെ ആറ് യൂണിറ്റുകളായി തിരിക്കാനും അതിൽ ആദ്യത്തെ 5 യൂണിറ്റുകളെ കമ്പനികളായി രൂപമാറ്റം വരുത്തുന്നതിനുമാണ് കേന്ദ്രം നിലവിൽ പദ്ധതിയിടുന്നത്. വിവിധ സ്കീമുകളിൽ 40 കോടി അക്കൗണ്ടുകളിലായി 10 ലക്ഷം കോടി രൂപയുടെ മിച്ചനിക്ഷേപമുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ലാഭമുണ്ടാക്കാൻ കഴിയുന്ന പാഴ്സൽ, സ്പീഡ് പോസ്റ്റ്‌ സംവിധാനം, സർക്കാർ സർക്കാരേതര സേവനങ്ങളുടെ വിതരണം എന്നിങ്ങനെ അഞ്ച് പ്രത്യേക കമ്പനികൾ രൂപപ്പെടുന്നതോടെ വരുമാനമുണ്ടാക്കാൻ കഴിയാത്ത, കത്തിടപാടുകൾ മാത്രം കൈകാര്യം ചെയ്യുന്ന യൂണിറ്റ് മാത്രമായി തപാൽ സർവീസ് ചുരുക്കപ്പെടും. ഇത്തരത്തിൽ സമ്പൂർണ്ണമായ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് 'ഡാക്മിത്ര' എന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുള്ളത്.
തപാൽ മേഖലയിലെ സ്വകാര്യവൽക്കരണ നടപടികളെ ജീവനക്കാർ ശക്തമായി എതിർത്തു വരികയാണ്. അവർക്ക് പൂർണമായ പിന്തുണ ഉറപ്പ് വരുത്തേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളുടെയും പൊതുസമൂഹത്തിന്റെയുമാകെ കടമയാണ്.
നമ്മുടെ രാജ്യത്തിന്റെ സമ്പത്തിനെയാകെ വിറ്റു തുലയ്ക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു മുന്നോട്ടു പോകാനാവണം.
രാജ്യവ്യാപകമായി ഇതിനെതിരായ സമര പരിപാടികൾ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായി NFPE - FNPO സംയുക്തമായി തിരുവനന്തപുരത്തു വച്ചു സംഘടിപ്പിച്ച 'തപാൽ സ്വകാര്യവൽക്കരണ വിരുദ്ധ സംസ്ഥാന കൺവെൻഷൻ' കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്തു.
NFPE ചെയർമാനും മുൻ എം പി യുമായ സ. പി. കരുണാകരൻ എക്സ് എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ശ്രീ ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.

Thursday, March 11, 2021

സംയുക്ത ഡിവിഷണൽ സമ്മേളനം 12 മാർച്ച് 2021 നു സ. എം. കൃഷ്ണൻ നഗറിൽ



സഖാകളെ,

എൻ. എഫ്. പി. ഇ, ആർ. എം. എസ് 'ടി വി' ഡിവിഷൻ R-3, R-4 യൂണിയനുകളുടെ സംയുക്ത ഡിവിഷണൽ സമ്മേളനത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം. 

കോവിഡ് 19 മഹാമാരി സൃഷ്‌ടിച്ച അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ തുടർന്ന് ഒരു വർഷകാലത്തെ ഇടവേളക്ക് ശേഷമാണ് ഡിവിഷണൽ സമ്മേളനം സംഘടിപ്പിക്കുന്നത്. പൊതുവിൽ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലും പ്രത്യേകിച്ച് നമ്മുടെ മേഖലയിലും ബാധിച്ച പ്രതിലോമതകളുടെയും നടുവിലാണ് നാം ഡിവിഷണൽ സമ്മേളനത്തിലേക്ക് കടക്കുന്നത്. സംഘടന എന്ന കുടകീഴിൽ അണിചേരുകയും സംഘടനപ്രതലത്തിൽ നിന്നു കൊണ്ട് അവകാശപോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 

കോവിഡ് 19 സമ്മാനിച്ച ക്ലേഷകരമായ ജീവിതാവസ്ഥയെ നിശ്ചയദാർഢ്യത്തോടെ നാം മറികടക്കുമ്പോൾ പ്രതിരോധിക്കേണ്ടത് മറ്റു ചിലതിനെ കൂടിയാണ് - കോവിഡിനെ മറയാക്കി തൊഴിലാളിവിരുദ്ധ നയങ്ങൾ അടിച്ചേല്പിക്കുവാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ, ഇത്തരം നയങ്ങളുടെ നടത്തിപ്പുകാരായ അധികാരിവർഗം. അതിജീവിക്കുവാൻ സാധ്യമായ മുഴുവൻ ആയുധങ്ങളും മൂർച്ചക്കൂട്ടി സദാ സമരസന്നദ്ധരായിരിക്കേണ്ട സത്യാനന്തര കാലമാണിത്. വർഗസംഘടനകളോടൊത്ത് യോജിച്ച പ്രക്ഷോഭങ്ങളിലൂടെ മാത്രമേ അതിജീവനം സാധ്യമാകൂ എന്ന വസ്തുത നാം മനസിലാക്കുന്നു.

2021 മാർച്ച്‌ 12 ന് രാവിലെ 11 മണിക്ക് സ. എം കൃഷ്ണൻ നഗർ, പി & റ്റി  ഹൗസ് തിരുവനന്തപുരത്ത് ചേരുന്ന സംയുക്ത ഡിവിഷണൽ സമ്മേളനം ഒരുമയുടെയും ആശയങ്ങളുടെയും വിളനിലമായി അവകാശപോരാട്ടങൾക് ഊർജം പകരട്ടെ എന്ന് ആശംസിക്കുന്നു.

പങ്കെടുക്കുക...വിജയിപ്പിക്കുക..

വിപ്ലവാഭിവാദ്യങ്ങളോടെ

R3  R4

ഡിവിഷണൽ സെക്രെട്ടറിമാർ

Tuesday, November 17, 2020

2020 നവംബർ 26 ദേശീയ പണിമുടക്കം



നിലനില്പിനായുള്ള പോരാട്ടത്തിൽ പങ്കെടുക്കുക 

. പൊതുമേഖലയെ സംരക്ഷിക്കുക - സ്വകാര്യവൽക്കരണ നയം ഉപേക്ഷിക്കുക

.NPS പിൻവലിക്കുക. OPട പുനസ്ഥാപിക്കുക. 

. അടച്ചുപൂട്ടലുകളും തസ്തിക ഇല്ലാതാക്കലും ഉപേക്ഷിക്കുക. 

.കേന്ദ്ര സർക്കാർ ജീവനക്കാരെ FR 56 ( J) പ്രകാരം  പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക 

.GDS ജീവനക്കാർക്കായി കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ അനുകല ശുപാർശകൾ നടപ്പിലാക്കുക


#nfpetv #NFPE #citu #tradeunions #tradeunion #India #strike